Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Slit

ഭാ​ര്യ​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി; പ്ര​തി ഒ​ളി​വി​ൽ

ഹൈ​ദ​രാ​ബാ​ദ്: തെ​ലുങ്കാ​ന​യി​ലെ സ​ന​ത്ന​ഗ​റി​ൽ ഭാ​ര്യ​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി. ജി. ​രേ​ണു​ക (38) യെ​യാ​ണ് ഭ​ർ​ത്താ​വ് ന​രേ​ഷ് (40) കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഫ​ത്തേ​ന​ഗ​റി​ലെ ഒ​രു ഫ്ലാ​റ്റി​ൽ വാ​ച്ച്മാ​നാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു ന​രേ​ഷ്. ഇ​തേ ഫ്ലാ​റ്റി​ൽ ത​ന്നെ​യാ​ണ് ഭാര്യയ്ക്കും മൂ​ന്ന് മ​ക്ക​ൾ​ക്കു​മൊ​പ്പം ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്.

ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി രേ​ണു​ക അ​ജ്ഞാ​ത​രാ​യ ആ​ളു​ക​ളു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​താ​യി സം​ശ​യി​ച്ച് ദ​ന്പ​തി​ക​ൾ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ചെ​വ്വാ​ഴ്ച രാ​വി​ലെ​യും ഇ​തേ വി​ഷ​യ​ത്തെ ചൊ​ല്ലി ഇ​രു​വ​രും വ​ഴ​ക്കു​ണ്ടാ​വു​ക​യും കോ​പാ​കു​ല​നാ​യ ന​രേ​ഷ് ക​ത്തി ഉ​പ​യോ​ഗി​ച്ച് രേ​ണു​ക​യു​ടെ ക​ഴു​ത്ത​റ​ക്കു​ക​യാ​യി​രു​ന്നു.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പ്ര​തി സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. ന​രേ​ഷി​നെ​തി​രെ കേ​സെ​ടു​ത്ത പോ​ലീ​സ് ഇ​യാ​ളെ ക‌​ണ്ടെ​ത്താ​നു​ള്ള തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up